Avial Recipe – അവിയൽ – Curry Recipe in Malayalam

2016-09-12
Avial Recipe – Tasty Dish അവിയൽ – Curry Recipe in MalayalamAvial Recipe –  Easy Dish അവിയൽ – Curry Recipe in Malayalam
  • Yield : 500 gm
  • Servings : 8
  • Prep Time : 20m
  • Cook Time : 20m
  • Ready In : 40m

Avial Recipe – അവിയൽ – Curry Recipe in Malayalam

Avial recipe

Avial recipe

അവിയൽ കേരളീയർക്ക് ഏറെ സുപരിചിതമായ ഒരു കറിയാണ്. അവിയൽ ഒരു പ്രധാന ഓണവിഭവമാണ്.

സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ, ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണയായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.

രുചിയുള്ള തനി നാടൻ അവിയൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

കൊതിയൂറുന്ന മറ്റു ഓണവിഭവങ്ങൾ…

Click here for the recipe in English

Store spices in a cool, dark place, not above your stove. Humidity, light and heat will cause herbs and spices to lose their flavour

Ingredients

  • കാരറ്റ്‌ - ഒരെണ്ണം
  • ചേന - 100 gm
  • വെള്ളരിക്കാ - 100 gm
  • അച്ചിങ്ങ - 100 gm
  • പടവലങ്ങ - 100 gm
  • പച്ച ഏത്തക്ക - 100 gm
  • മുരിങ്ങക്ക - 100 gm
  • കുമ്പളങ്ങ - 100 gm
  • പച്ചമുളക് - അഞ്ച് എണ്ണം
  • മുളകുപൊടി - അര ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
  • ചുമന്നുള്ളി - 5 എണ്ണം
  • പച്ചമാങ്ങ - 2 കഷ്ണങ്ങൾ
  • തൈര് - 100 മില്ലി
  • തേങ്ങ തിരുമ്മിയത്‌ - ഒന്ന്
  • ജീരകം - കാല്‍ ടീസ്പൂണ്‍
  • കറിവേപ്പില - 3 തണ്ട്
  • വെളിച്ചെണ്ണ - 4 ടീസ്പൂണ്‍
  • വെള്ളം - 250 മില്ലി
  • ഉപ്പ് - പാകത്തിന്

Method

Step 1

തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.

Step 2

പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങൾ ആക്കുക.

Step 3

പച്ചക്കറികള്‍ മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പച്ചമാങ്ങയും ഉപ്പും ചേര്‍ത്ത് ഇളക്കുക. തൈര് ചേര്‍ത്ത് ഇളക്കുക.

Step 4

പച്ചക്കറികള്‍ വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക.

Step 5

തീ അണച്ച ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക.

Step 6

രുചിയുള്ള അവിയൽ റെഡി..

Average Member Rating

(3.7 / 5)

3.7 5 3
Rate this recipe

3 people rated this recipe

19,703

Related Recipes:
  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

  • Moon milk recipe in Malayalam

    Moon milk recipe in Malayalam

  • Chicken Donuts Recipe – Easy Chicken Donuts Recipe – Doughnuts

    Chicken Donuts Recipe In Malayalam

  • Kannur special egg kalmas – egg kalmas recipe-stuffed egg recipe

  • Soya 65 - Crispy Soya Chunks 65 Recipe

    Soya 65 recipe in Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.