Nadan Mutton Curry Recipe നാടൻ മട്ടൺ കറി – Curry Recipe in Malayalam

2016-03-23
Nadan Mutton Curry Recipe / Tasty DishNadan Mutton Curry Recipe / Easy DishNadan Mutton Curry Recipe / Healthy DishNadan Mutton Curry Recipe / Yummy RecipeNadan Mutton Curry Recipe / spicy DishNadan Mutton Curry Recipe / Kerala DishNadan Mutton Curry Recipe / Nadan Dish
  • Yield : 1 kg
  • Servings : 5
  • Prep Time : 10m
  • Cook Time : 20m
  • Ready In : 30m

Nadan Mutton Curry Recipe നാടൻ മട്ടൺ കറി – Curry Recipe in Malayalam

Naadan Mutton Curry Recipe

Nadan Mutton Curry Recipe

സ്വാദിഷ്ടവും, വളരെ എളുപത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു കറി ആണ് നാടൻ മട്ടൺ കറി. നോൺ വെജ്‌ കഴിക്കുന്ന പലരുടേയും ഇഷ്ടവിഭവമാണ്‌ മട്ടൺ. ചുവന്ന ഇറച്ചിയാണെങ്കിലും ഇത്‌ ബീഫ്‌, പോർക്ക്‌ പോലുള്ള മറ്റു ചുവന്ന മാംസങ്ങളേക്കാൾ ആരോഗ്യകരമാണ്‌. ഏറെ രുചികരമായ നാടൻ മട്ടൺ കറി വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആട്ടിറച്ചിയിൽ ഇരുമ്പുസത്ത് കൂടുതലായി അടങ്ങിയിരിക്കുന്നു. വൈറ്റമിനുകൾ, മിനറലുകൾ തുടങ്ങിയ ധാരാളം ഘടകങ്ങൾ ഇതിലുണ്ട്. സെലേനിയം, കോളിൻ, ബി ഗ്രൂപ്പ് വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഇത് കാൻസർ തടയാനും സഹായകമാണ്. ബുദ്ധിവികാസം, ഓർമ്മശക്തി വർദ്ധിപ്പിയ്ക്കുക എന്നിവയ്‌ക്കെല്ലാം മട്ടൺ ഏറെ നല്ലതാണ്. ഇതിൽ പ്രോട്ടീന്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഇത് വിശപ്പു കുറയ്ക്കാൻ സഹായിക്കുകയും ഇതുവഴി ആട്ടിറച്ചി തടി കുറയ്ക്കാൻ സഹായിക്കും.

കൊതിയൂറുന്ന മറ്റു മട്ടൺ വിഭവങ്ങൾ…

Ingredients

  • മട്ടൺ - 1 കിലോ
  • സവാള - 2 എണ്ണം ( ചെറുതായി അരിഞ്ഞത് )
  • ചെറിയ ഉള്ളി - 10 എണ്ണം ( ചെറുതായി അരിഞ്ഞത് )
  • പച്ചമുളക് - 4 എണ്ണം
  • ഇഞ്ചി ചതച്ചത് - 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ
  • മുളക്‌ പൊടി - 2 ടീസ്പൂൺ
  • മല്ലി പൊടി - 2 ടീസ്പൂൺ
  • കുരുമുളക്‌ പൊടി - 1 ടീസ്പൂൺ
  • മഞ്ഞൾ പൊടി - അര ടീസ്പൂൺ
  • ഗരം മസാലപൊടി - അര ടീസ്പൂൺ
  • കറിവേപ്പില - 4 തണ്ട്
  • തക്കാളി - 2 എണ്ണം
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
  • വെള്ളം - 1 കപ്പ് ( 250 മില്ലി )

Method

Step 1

മട്ടൺ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച്, കഴുകി വൃത്തിയാക്കുക.

Step 2

ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനു ഉപ്പ്, ഓരോ ടേബിൾ സ്പൂൺ വീതം ഇഞ്ചി, വെളുത്തുള്ളി ഇവ ചതച്ചതും പുരട്ടി 1 കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ 10 മിനിറ്റ് വേവിക്കുക.

Step 3

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ വെളുത്തുള്ളി, 1 ടേബിൾ സ്പൂൺ ഇഞ്ചി ഇവ ചേർത്തു വഴറ്റുക.

Step 4

പച്ച മണം മാറി വരുമ്പോൾ, ചുവന്നുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. ശേഷം പച്ചമുളക്, കറിവേപ്പില, സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റുക.

Step 5

തക്കാളിയും ഒപ്പം തന്നെ ആവശ്യത്തിനു ഉപ്പും ചേർക്കുക. എല്ലാം നന്നായി വഴന്നു കഴിയുമ്പോൾ പൊടികളെല്ലാം ചേർത്ത് മൂപ്പിക്കുക.

Step 6

ഇനി വേവിച്ചു വച്ചിരിക്കുന്ന മട്ടനും വെന്ത വെള്ളവും ഇതിലേക്കിട്ട് നല്ലപോലെ ഇളക്കി പാത്രം മൂടി വച്ച് നല്ലപോലെ വേവിക്കുക.

Step 7

നന്നായി തിളച്ചു മസാല ഇറച്ചിയിൽ പിടിച്ച് കറി കുറുകിക്കഴിഞ്ഞാൽ അല്പം കറിവേപ്പില കൂടി ചേർത്തിളക്കുക.

Step 8

രുചിയുള്ള നാടൻ മട്ടൺ കറി റെഡി.

Average Member Rating

(3 / 5)

3 5 4
Rate this recipe

4 people rated this recipe

14,536

Related Recipes:
  • Mulberry milkshake recipe in Malayalam

    Mulberry milkshake recipe in Malayalam

  • Moon milk recipe in Malayalam

    Moon milk recipe in Malayalam

  • Chicken Donuts Recipe – Easy Chicken Donuts Recipe – Doughnuts

    Chicken Donuts Recipe In Malayalam

  • Kannur special egg kalmas – egg kalmas recipe-stuffed egg recipe

  • Soya 65 - Crispy Soya Chunks 65 Recipe

    Soya 65 recipe in Malayalam

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.