രുചികരമായ പാവയ്ക്കാ അച്ചാര്‍ – അച്ചാര്‍ കൂട്ട് – Recipe in Malayalam

2013-02-26
രുചികരമായ പാവയ്ക്കാ അച്ചാര്‍രുചികരമായ പാവയ്ക്കാ അച്ചാര്‍ രുചികരമായ പാവയ്ക്കാ അച്ചാര്‍ രുചികരമായ പാവയ്ക്കാ അച്ചാര്‍
 • Yield : 250 ഗ്രാം
 • Servings : 5 പേര്‍ക്ക്
 • Prep Time : 15m
 • Cook Time : 15m
 • Ready In : 30m

പാവയ്ക്കാ അച്ചാര്‍ – അച്ചാര്‍  കൂട്ട് – Recipe in Malayalam – മലയാളം പാചകക്കുറിപ്പുകള്‍

എനിക്ക് ഏറ്റവും  പ്രിയപ്പെട്ട  പച്ചകറികളില്‍  ഒന്നാണ്  പാവയ്ക്കാ. അതുകൊണ്ടു  തന്നെ  ഏതു പച്ചകറികടയില്‍  പോയാലും    ആദ്യം    ഞാന്‍ തിരന്നെടുക്കുന്നത്   പാവക്കയാണ്.

വളരെ  പോഷകഗുണമുള്ള   പച്ചകറിയാണ്   പാവയ്ക്കാ.   മനുഷ്യ രക്തത്തിലെ  പഞ്ചസാരയുടെ   അളവ്  കുറയ്ക്കാന്‍   കഴിവുണ്ട്  ഈ പച്ചകറി ക്ക് .

ഇവിടെ   ഞാന്‍ ഒരുക്കിയിരിക്കുന്നത്  രുചികരമായ ഒരു  അച്ചാര്‍  ആണ്. പാവയ്ക്കകൊണ്ട്   ഉണ്ടാക്കിയ  അച്ചാര്‍ .

തിര്‍ച്ചയായും  നിങ്ങളും  പരീ ക്ഷിച്ച്നോക്കുക .

Ingredients

 • പാവയ്ക്കാ - 1 എണ്ണം
 • മുളക് പൊടി - 2 ടീസ്പൂണ്‍
 • മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
 • ഉള്ളി - 1/2 കപ്പ്‌
 • ഇഞ്ചി - 1 1/2 ടീസ്പൂണ്‍
 • വെളുത്തുള്ളി - 2 ടീസ്പൂണ്‍
 • കറിവെപ്പല - 2 തണ്ട്
 • കടുക് - 1/2 ടീസ്പൂണ്‍
 • കായം - 1/2 ടീസ്പൂണ്‍
 • ഉലുവ - 1/2 ടീസ്പൂണ്‍
 • പച്ചമുളക് - 2 എണ്ണം
 • വെളിച്ചെണ്ണ - 4 ടീസ്പൂണ്‍
 • ചൊറുക്ക - 1/4 കപ്പ്‌
 • ഉപ്പ് - അവശ്യത്തിന്

Method

Step 1

പാവയ്ക്കാ വൃത്തിയായി കഴുകി ചെറുതായി അരിയുക .

Step 2

ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക .

Step 3

കടുക് പൊട്ടിയതിനു ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവെപ്പലയും ചേര്‍ത്ത് വെളുത്തുള്ളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക .

Step 4

ഇനി പാവയ്ക്കാ ചേര്‍ത്ത് ഇളക്കി മുളക് പൊടിയും , മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 5 മിനുറ്റ് ഇളക്കുക .

Step 5

ഇനി ചൊറുക്ക ചേര്‍ത്ത് ഇളക്കി 3 മിനുറ്റ് ശേഷം അടുപ്പില്‍ നിന്ന് ഇറക്കിവെക്കുക . കായം ചേര്‍ത്ത് ഇളക്കുക .

Step 6

രുചികരമായ പാവയ്ക്കാ അച്ചാര്‍ തയ്യാര്‍ . 3 ദിവസത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം .

Average Member Rating

(5 / 5)

5 5 3
Rate this recipe

3 people rated this recipe

11,021

Related Recipes:
 • Strawberry Mojito Recipe - Easy Drink

  Strawberry Mojito Recipe – Easy Homemade Strawberry Mojito

 • Irani Pola Recipe - Homemade Snack

  Irani Pola Recipe – Ifthar Special Easy Snack – ഇറാനി പോള

 • Maggi Noodles Cake Recipe - Kerala Dish

  Maggi Noodles Cake Recipe – Evening Snacks Noodles Cake Recipe

 • Aatha Chakka Milk Shake Recipe - Easy Dish

  Aatha Chakka Milk Shake Recipe – Custard Apple Milk Shake

 • Beetroot Achaar Recipe - Tasty pickle

  Beetroot Achaar Recipe – Easy Beetroot Pickle – ബീറ്റ്‌റൂട്ട് അച്ചാര്‍

Recent Recipes

Leave a Reply

Get more recipes and cooking tips
in your inbox
It's FREE!!!

Subscribe to our mailing list and get interesting recipes and cooking tips to your email inbox.