<

Vazha Pazham Ela Ada Recipe വാഴ പഴം ഇല അട – Snack Recipe in Malayalam

2016-05-18
  • Yield: 10
  • Servings: 5
  • Prep Time: 10m
  • Cook Time: 30m
  • Ready In: 40m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe


Vazha Pazham Ela Ada Recipe വാഴ പഴം ഇല അട – Snack Recipe in Malayalam

Vazha Pazham Ela Ada Recipe

Vazha Pazham Ela Ada Recipe

കേരളീയർക്ക് വളരെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് വാഴപഴം ഇല  അട. ഇതു വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ്. വാഴപഴം ഇല അട വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

പഴുത്ത പഴം ഉപയോഗിച്ചാണ്‌ വാഴപഴം ഇല അട ഉണ്ടാക്കുന്നത്. വളരെ സ്വാദിഷ്ടമായ വിഭവമാണ് വാഴ പഴം ഇല  അട.

കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…

Ingredients

  • ഇടിയപ്പം പൊടി വറുത്തത് - 250 ഗ്രാം ( 2 കപ്പ് )
  • ഞാലിപൂവന്‍ പഴം - 3 എണ്ണം
  • ശര്‍ക്കര - 100 ഗ്രാം
  • തേങ്ങ ചിരവിയത് - അര കപ്പ്‌ ( 50 ഗ്രാം )
  • ഏലക്ക പൊടിച്ചത് - അര ടീ സ്പൂണ്‍
  • ജീരകം പൊടി - അര ടീ സ്പൂണ്‍
  • വാഴ ഇല - 5 എണ്ണം

Method

Step 1

അരി പൊടി ചെറുതായി ചൂടാക്കി എടുക്കുക.

Step 2

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി അലിയിച്ചെടുക്കുക. ഇതു നല്ലത് പോലെ അരിച്ചെടുക്കുക.

Step 3

ഒരു പത്രത്തിൽ അരി പൊടി, ജീരകം പൊടി, ഏലക്ക പൊടി, തേങ്ങ ചിരവിയത്, പഴം, ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക.

Step 4

ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക.

Step 5

കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി, ഇത് വാഴ ഇല കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു വെക്കുക.

Step 6

ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച്, ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക.

Step 7

സ്വാദിഷ്ടമായ വാഴപഴം ഇല അട തയ്യാർ.

Leave a Reply