7 Cup Sweet Burfi സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി – Sweet Recipe in Malayalam
2015-12-25- Cuisine: Indian
- Course: Dessert, Sweet
- Skill Level: Beginner
- Add to favorites
- Yield: 10 pieces
- Servings: 5
- Prep Time: 10m
- Cook Time: 20m
- Ready In: 30m
Average Member Rating
(5 / 5)
2 People rated this recipe
Related Recipes:
7 Cup Sweet Burfi സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി – Sweet Recipe in Malayalam
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു മധുരമാണ് സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി. കുട്ടികൾകും മുതിർന്നവർക്കും ഏറെ പ്രിയ്യപെട്ട മധുര വിഭവമാണിത്. സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
കൊതിയൂറുന്ന മറ്റു മധുര വിഭവങ്ങൾ…
Ingredients
- കടലമാവ് - 1 കപ്പ്
- പഞ്ചസാര - 2 കപ്പ്
- പാല്‍ - 1 കപ്പ്
- നെയ്യ് - 1 കപ്പ്
- തേങ്ങ ചിരകിയത് - 1 കപ്പ്
- ബദാം - 1 കപ്പ് ( പൊടിച്ചത് )
- മത്തങ്ങാ കുരു - 20
Method
Step 1
ഒരു പാനില്‍ കാല്‍ ടീസ്പൂണ്‍ നെയ്യൊഴിച്ചു ചൂടാക്കുക.
Step 2
ഇതിലേക്ക് കടലമാവ് ചേര്‍ക്കുക. ഇത് ചുവന്ന നിറമാകുന്നതു വരെ വറുക്കണം.
Step 3
ഇതിലേക്ക് പാല്‍ ചേര്‍ത്തിളക്കണം. ഇത് ഇളക്കിക്കൊണ്ടിരിക്കുക.
Step 4
പിന്നീട് പഞ്ചസാര ചേര്‍ത്തിളക്കുക. പാലില്‍ പഞ്ചസാര നന്നായി കലങ്ങണം.
Step 5
ഇതിലേക്ക് നെയ്യും തേങ്ങയും ബദാം പൊടിച്ചതും ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക.
Step 6
ഇളം ചൂടില്‍ വേണം പാകം ചെയ്യാന്‍. മിശ്രിതം ഒരുവിധം കട്ടിയാകുമ്പോള്‍ വേറൊരു പാത്രത്തിലേക്ക് മാറ്റി ചൂടു മാറാന്‍ വയ്ക്കുക.
Step 7
ചൂടാറിക്കഴിയുമ്പോള്‍ മുറിച്ച് മുകളില്‍ മത്തങ്ങാ കുരു അല്ലെങ്കിൽ ബദാം വച്ച് കഴിയ്ക്കാം.
Step 8
രുചിയുള്ള സെവന്‍ കപ്പ് സ്വീറ്റ് ബര്‍ഫി റെഡി.