Beef Samosa ബീഫ് സമോസ – Snack Recipe in Malayalam
2015-12-01- Cuisine: Kerala, കേരളം
- Course: Kerala Snacks, Snacks, നാലുമണി പലഹാരം
- Skill Level: Moderate
- Add to favorites
- Yield: 8
- Servings: 4
- Prep Time: 10m
- Cook Time: 20m
- Ready In: 30m
Average Member Rating
(5 / 5)
2 People rated this recipe
Related Recipes:
Beef Samosa ബീഫ് സമോസ – Snack Recipe in Malayalam
എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്, ചിക്കൻ, വെജിറ്റബിൾ ചേർത്തു പല രീതിയിൽ സമോസ തയ്യാറാക്കാവുന്നതാണ്. ബീഫ് ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്.
കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…
Ingredients
- ബീഫ് - 250 ഗ്രാം
- സവാള - 1 എണ്ണം (അരിഞ്ഞത്)
- പച്ചമുളക് - 3 എണ്ണം (അരിഞ്ഞത്)
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
- കാരറ്റ് - 1/4 കപ്പ് (അരിഞ്ഞത്)
- മുളക് പൊടി - 11/2 ടേബിൾ സ്പൂണ്‍
- മഞ്ഞൾ പൊടി - 1/2 ടീസ്പൂണ്‍
- കുരുമുളക് പൊടി - 1 ടീസ്പൂണ്‍
- ഗരം മസാല പൊടി - 1/2 ടീസ്പൂണ്‍
- മൈദ പൊടി - 2 ടേബിൾ സ്പൂണ്‍
- വെള്ളം - 2 കപ്പ്
- മൈദ പൊടി - 2 കപ്പ്
- നെയ് - 3 ടേബിൾ സ്പൂണ്‍
- ചുടായ വെള്ളം - 1 കപ്പ്
- മല്ലിയില - കുറച്ച്
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 കപ്പ്
Method
Step 1
ബീഫ് വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക.
Step 2
ഒരു പ്രഷർ കുക്കെറില്‍ ബീഫ്, മുളക് പൊടി, മഞ്ഞൾപൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റുന്ന വരെ വരട്ടി എടുക്കുക. നന്നായി ഡ്രൈ ആകണം.
Step 3
വേവിച്ച ബീഫ് മിക്സിയിൽ പൊടിച്ചു എടുക്കുക.
Step 4
ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ടു മൂക്കുമ്പോൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് വഴറ്റുക.
Step 5
തീ കുറച്ചു മഞ്ഞള്‍പൊടിയും, മുളക്പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല പൊടിയും, മിക്സിയിൽ പൊടിച്ചു വെച്ച ബീഫും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. മസാല റെഡി.
Step 6
മൈദയില്‍ നെയ്യും, വെള്ളവും, ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം.
Step 7
തയ്യാറാക്കി വെച്ച മസാല നടുവിൽ വെച്ച് സമൂസ പരുവത്തിൽ മടക്കുക. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും മൈദയോ എണ്ണയോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക.
Step 8
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.
Step 9
രുചിയുള്ള ബീഫ് സമോസ റെഡി.