<

Chemmeen Ulathiyathu – ചെമ്മീന്‍ ഉലര്‍ത്ത്‌ Recipe in Malayalam

2013-03-13
  • Yield: 1/2 kg
  • Servings: 5 nos
  • Prep Time: 30m
  • Cook Time: 15m
  • Ready In: 45m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe


Chemmeen Ulathiyathu

ചെമ്മീന്‍  ഇഷ്ടപെടാത്ത  ഒരു  മലയാളിപോലും  ഉണ്ടാവില്ല. കാരണം അത്രയും  രുചികരമായി  മറ്റൊന്നുമില്ല.

ചെമ്മീനിന്‍റെ  ഗുണം ഇരിക്കുന്നത് അതിന്‍റെ  വേവിലാണ്. വേവുന്തോറും കട്ടി കൂടുകയും രുചി കുറയുകയും ചെയ്യും. അതുകൊണ്ട്  തന്നെ, പത്തു മിനിറ്റില്‍ കൂടുതല്‍ നേരം ചെമ്മീന്‍ വേവിക്കുകയേ അരുത്. വെന്ത് കട്ടിയായ ചെമ്മീന്‍ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ചെമ്മീന്‍ വൃത്തിയാക്കുമ്പോള്‍ തോട് കളഞ്ഞ്, മുകള്‍ഭാഗം കീറി, കറുത്ത നിറത്തിലുള്ള നാര് എടുത്തു കളയാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഇവിടെ ഞാന്‍  തയ്യാറാക്കിയിരിക്കുനത്  ചെമ്മീന്‍ ഉലത്ത് ആണ്. വളരെ പെട്ടെന്നും  കുറച്ച് ചേരുവകള്‍ കൊണ്ടും തയ്യാറാക്കാന്‍ പറ്റുന്ന ഒരു കറിയാണ് ചെമ്മീന്‍   ഉലത്ത്.

നിങ്ങളും പരീക്ഷിക്കു!

Ingredients

  • ചെമ്മീന്‍ - 1/2 കിലോ
  • മുളകുപൊടി - 1 ടീസ്പൂണ്‍
  • മല്ലിപൊടി - 1ടീസ്പൂണ്‍
  • കുരുമുളക്പൊടി - 1/2 ടീസ്പൂണ്‍
  • സവാള - 1 എണ്ണം
  • ഇഞ്ചി നീളത്തില്‍ അരിഞത് - 1ടീസ്പൂണ്‍
  • വെളുത്തുള്ളി - 24 അല്ലി
  • കുടംപുളി - ആവശ്യത്തിന്
  • വേപ്പല - 2 തണ്ട്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - 1/2 കപ്പ്‌
  • ഉലത്താന്‍ ആവശ്യമായ ചേരുവകള്‍ :
  • വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • സവാള നീളത്തില്‍ അരിഞത് - 1 എണ്ണം
  • വേപ്പല - 1 തണ്ട്

Method

Step 1

ചെമ്മീന്‍ നന്നായി വൃത്തിയാക്കി കഴുകി മാറ്റി വെക്കുക.

Step 2

മുളകുപൊടി, മല്ലിപൊടി, കുരുമുളക്പൊടി, സവാള, ഇഞ്ചി, വെളുത്തുള്ളി, കുടംപുളി, വെപ്പല, ഉപ്പ് എന്നിവ ചെമ്മീനുമായും ചേര്‍ത്ത് തിരുമ്മുക. ചെമ്മീന്‍ ഉടയാതെ ശ്രദ്ധിക്കുക.

Step 3

അതിലേക്ക് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഇളക്കി വേവിക്കാന്‍ വെക്കുക. ചെമ്മീന്‍ വെന്ത് വെള്ളം വലിച്ചെടുക്കുന്നത് വരെ വേവിക്കുക. ശ്രദ്ധിക്കു: വെള്ളം മുഴുവന്‍ വറ്റി കറി അടിയില്‍ പിടിക്കാതെ നോക്കണം. ബാക്കി വെള്ളം ഉണ്ടെങ്കില്‍ തന്നെ അത് ചെമ്മീന്‍ ഉലത്തുമ്പോള്‍ ആവിയില്‍ വറ്റി പൊക്കോളും.

Step 4

കറി വറ്റി ചേരുവകള്‍ ചെമ്മീനില്‍ നന്നായി പിടിച്ചതിനു ശേഷം വാങ്ങുക.

Step 5

ഇനി ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ബാക്കി അരിഞ്ഞ വെച്ച സവാള ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം കറിവേപ്പലയും ചേര്‍ത്ത് വഴറ്റുക.

Step 6

എന്നിട്ട് വേവിച്ച ചെമ്മീന്‍ കൂട്ട് ചേര്‍ത്ത് ഇളക്കി വാങ്ങുക. ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കുക.

Step 7

ചെമ്മീന്‍ ഉലത്തിയത്‌ തയ്യാര്‍.

Leave a Reply