Loader
<

Chicken mandi Malayalam – cooker mandi recipe – കുക്കറിൽ എളുപ്പത്തിൽ പെർഫെക്റ്റ് ചിക്കൻ മന്തി

2023-08-15
[youtube https://www.youtube.com/watch?v=ANd_NNzmgGA&w=560&h=315]
  • Prep Time: 10m
  • Cook Time: 20m
  • Ready In: 30m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Chicken mandi Malayalam – cooker mandi recipe

Chicken mandi Malayalam - cooker mandi recipe

Chicken mandi Malayalam – cooker mandi recipe kuzhi mandhi is a delicious Arabian dish. moreover, It has not been long since it arrived in Kerala. It is also one of the most relished dishes by foodies today in Kerala. Kuzhimandhi is a Yemen rice dish and also it is a combination of meat and rice. Kuzhimandhi is mainly prepared with chicken, mutton, beef, and basmati rice. Let’s prepare the delicious kuzhimandhi at home in a simple way.

കുഴിമന്തി ഒരു രുചികരമായ അറേബ്യൻ വിഭവമാണ്. മാത്രമല്ല, കേരളത്തിൽ എത്തിയിട്ട് അധികനാളായിട്ടില്ല. കേരളത്തിൽ ഇന്ന് ഭക്ഷണപ്രിയർ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്. കുഴിമന്തി ഒരു യെമനി അരി വിഭവമാണ്, കൂടാതെ ഇത് ഇറച്ചിയും ചോറും ചേർന്നതാണ്. ചിക്കൻ, മട്ടൻ, ബീഫ് എന്നിവയും ബസുമതി അരിയും ഉപയോഗിച്ചാണ് പ്രധാനമായും കുഴിമന്തി തയ്യാറാക്കുന്നത്. സ്വാദിഷ്ടമായ കുഴിമന്തി വീട്ടിൽ തന്നെ ലളിതമായി തയ്യാറാക്കാം.

Click here for more biriyani recipes

Click here for more cooking videos 

Ingredients

  • Chicken -1 1/2 kg
  • Basmati rice - 3 cup
  • Onion -1
  • Tomato - 4
  • Green chilly - 3
  • Black pepper powder - 1 tsp
  • Pepper - 1 tsp
  • Cardamom - 10
  • Salt
  • Vinegar - 1 tbsp
  • Hot water - 6 cup
  • Maggi cube- 4 pieces

Method

Step 1

Wash and clean 1 kg of chicken and set aside in a bowl. Add the four tomatoes to the mixi jar, grate them well, and add to the chicken. To this, add three pieces of Maggi cube, one chopped onion, one teaspoon of black pepper, 10 cardamoms, salt to taste, and one teaspoon of Kashmiri chili powder. add two teaspoons of oil and mix it well. keep it aside for 10 minutes.
ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. നാല് തക്കാളി മിക്സി ജാറിലേക്ക് ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവെച്ചിരിക്കുന്ന ചിക്കനിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് മൂന്ന് പീസ് മാഗി ക്യൂബ് , ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ കുരുമുളക്, 10 ഏലക്കായ, ആവശ്യത്തിന് ഉപ്പ് ,ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് രണ്ട് ടീസ്പൂൺ ഓയിൽ കൂടി ചേർത്ത ശേഷം 10 മിനിറ്റ് അടച്ചുവെക്കുക.

Step 2

Heat a pan and pour three tablespoons of oil into it. Add the marinated chicken to it, mix well and then close it with a lid and cook.
ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. മസാല പുരട്ടി വെച്ച ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊടുത്തശേഷം അടച്ചുവെച്ച് വേവിക്കുക.

Step 3

Take some gravy from the cooked chicken and keep it aside.
പാകമായ ചിക്കനിൽ നിന്നും അല്പം ഗ്രേവി മാറ്റിവെക്കുക.

Step 4

Take 6 cups of water to boil. When it is hot, add some salt, half a teaspoon of oil, and one teaspoon of vinegar. Add a piece of Maggi cube to this. close the vessel with a lid. When the water boils, add the washed rice. When the rice is half cooked drain it and add the prepared masala on top. Add coriander leaves and pepper to it. Pour the gravy over it. Add three more green chilies to it.
6 കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ചൂടായി വരുമ്പോൾ ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ ഓയിൽ ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു പീസ് മാഗി ക്യൂബ് കൂടി ചേർത്ത് കൊടുത്തശേഷം അടച്ചുവയ്ക്കുക. വെള്ളം തിളച്ചു വരുമ്പോൾ കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കുക. അരി പകുതി വേവാകുമ്പോൾ ഇതിലേക്ക് മല്ലിയില, കുരുമുളക് എന്നിവ ചേർത്ത് ഊറ്റി എടുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന മസാലക്ക് മുകളിലേക്ക് ചേർത്തു കൊടുക്കുക. അതിനു മുകളിലേക്ക് മാറ്റിവെച്ചിരിക്കുന്ന ഗ്രേവി ഒഴിച്ചുകൊടുക്കുക. മൂന്ന് പച്ചമുളക് കൂടി ഇതിൽ താഴ്ത്തി വയ്ക്കുക.

Step 5

Place a small bowl inside the middle of the rice. Heat a piece of charcoal on a direct flame until it is nicely hot, this will take a few minutes. Once the charcoal is hot, place it in the bowl that is in the rice and pour a tsp of oil .cook it for 10 minutes on low flame.
ശേഷം ഇതിലേക്ക് ഒരു പാത്രം ഇറക്കിവെച്ച് ഒരു ചിരട്ട കഷണം കത്തിച്ച് തീ കെടുത്തി അത് പാത്രത്തിലേക്ക് ഇറക്കി വെച്ചു കൊടുക്കുക. അതിനുമുകളിൽ അര ടീസ്പൂൺ എണ്ണ ഒഴിച്ച് കൊടുത്ത ശേഷം 10 മിനിറ്റ് ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക.

Leave a Reply