Loader
<

Chicken Omelette ചിക്കന്‍ ഓംലറ്റ് – Recipe in Malayalam

2015-11-14
  • Yield: 1
  • Servings: 2
  • Prep Time: 10m
  • Cook Time: 5m
  • Ready In: 15m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Chicken Omelette ചിക്കന്‍ ഓംലറ്റ് – Recipe in Malayalam

Chicken Omelette Recipe

Chicken Omelette Recipe

വളരെ വ്യത്യസ്തവും രുചികരവുമായ വിഭവമാണ് ചിക്കന്‍ ഓംലറ്റ്.

പ്രോട്ടീന്‍ സമ്പുഷ്ടമായ ഉറവിടമാണ് മുട്ട. ഓംലറ്റ് പലതരത്തിലും തയ്യാറാക്കാം. ചിക്കന്‍ ചേർത്തു ഓംലറ്റ് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

കൊതിയൂറുന്ന മറ്റു വിഭവങ്ങൾ…

Ingredients

  • ചിക്കന്‍ - 100 ഗ്രാം
  • മുട്ട - 2 എണ്ണം
  • ക്യാപ്‌സിക്കം - ഒരു കപ്പ്
  • സവാള - ഒരു കപ്പ്
  • സ്പ്രിംഗ് ഒണിയന്‍ - 1 കപ്പ്
  • കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
  • പച്ചമുളക് - 5 എണ്ണം (അരിഞ്ഞത്‌)
  • മുളകുപൊടി - അര ടീസ്പൂണ്‍
  • ചെറുനാരങ്ങാനീര് - കാല്‍ ടീസ്പൂണ്‍
  • എണ്ണ - 3 ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്‌

Method

Step 1

ചിക്കന്‍ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഓവനിൽ വച്ചു ബേക്ക് ചെയ്യാം അല്ലെങ്കിൽ, ചൂടാക്കിയ ഒരു പാത്രത്തിൽ 1/2 കപ്പ്‌ വെള്ളം ഒഴിച്ച് കോഴി കഷ്ണങ്ങളും, ഉപ്പും ഇട്ടു 5 മിനിട്ട് നേരം വേവിച്ചു എടുക്കാം.

Step 2

ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും, വേവിച്ച ചിക്കനും ചേര്‍ത്തിളക്കുക.

Step 3

ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക.

Step 4

ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച്, അല്‍പം ഉപ്പു ചേർത്തു നന്നായ് ഇളക്കുക.

Step 5

ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടായ ശേഷം മുട്ട മിശ്രിതം ഒഴിയ്ക്കുക.

Step 6

ഓംലറ്റ് ഒരുവിധം വേവാകുമ്പോള്‍ ചിക്കന്‍ മിശ്രിതം ഇതിൻറെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക.

Step 7

ഇത് തിരിച്ചു വച്ചും വേവിയ്ക്കുക.

Step 8

ചിക്കന്‍ ഓംലറ്റ് തയ്യാര്‍.

Leave a Reply