Mathanga and Vanpayar Erissery മത്തങ്ങാ എരിശ്ശേരി – Curry Recipe in Malayalam
2016-03-09- Yield: 1 bowl
- Servings: 4
- Prep Time: 25m
- Cook Time: 20m
- Ready In: 45m
Average Member Rating
(5 / 5)
2 People rated this recipe
Related Recipes:
Mathanga and Vanpayar Erissery മത്തങ്ങാ എരിശ്ശേരി – Curry Recipe in Malayalam
മത്തങ്ങാ വന്‍പയര്‍ എരിശ്ശേരി ഒരു ഓണം വിഭവമാണ്. വളരെ രുചിയുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണ് മത്തങ്ങാ വന്‍പയര്‍ എരിശ്ശേരി. മത്തങ്ങാ വന്‍പയര്‍ എരിശ്ശേരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
കൊതിയൂറുന്ന മറ്റു ഓണം വിഭവങ്ങൾ…
Mathanga and Vanpayar Erissery Recipe in English
Ingredients
- മത്തങ്ങാ - അര കിലോ ( ചെറിയ കഷ്ണങ്ങൾ ആക്കിയത് )
- വന്‍പയര്‍ - 100 ഗ്രാം
- മുളകുപൊടി - അര ചെറിയ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി - അര ചെറിയ സ്പൂണ്‍
- ഉപ്പ് - പാകത്തിന്
- അരപ്പിനു വേണ്ടത് : - തേങ്ങ തിരുമ്മിയത് - അര മുറി
- കുഞ്ഞുള്ളി - 5 എണ്ണം
- ജീരകം - കാല്‍ ടീ സ്പൂണ്‍
- താളിക്കാന്‍ വേണ്ടത് :- വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
- വറ്റല്‍ മുളക് - 4 എണ്ണം ( രണ്ടായി മുറിച്ചത് )
- കടുക് - കാല്‍ ടീ സ്പൂണ്‍
- വേപ്പില - ഒരു തണ്ട്
- തിരുമ്മിയെടുത്ത തേങ്ങ - 2 ടേബിള്‍ സ്പൂണ്‍
- വെള്ളം - 1 കപ്പ്
Method
Step 1
ഒരു പാത്രത്തില്‍ കഴുകി വൃത്തിയാക്കിയ മത്തങ്ങാ മുളകു പൊടിയും, മഞ്ഞള്‍പ്പൊടിയും, 1/2 കപ്പ് വെള്ളവും, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക.
Step 2
വന്‍പയര്‍ 1/2കപ്പ് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.
Step 3
മത്തങ്ങാ കഷ്ണങ്ങൾ നല്ലതുപോലെ വെന്ത ശേഷം, ഒരു തവി കൊണ്ട് ഉടച്ചെടുക്കുക. വന്‍പയര്‍ വേവിച്ചെടുത്തത് ഈ കഷ്ണങ്ങളുമായി യോജിപ്പിക്കുക.
Step 4
തേങ്ങ, ഉള്ളി, ജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക. ഈ അരപ്പ് മുകളില്‍ പറഞ്ഞ മത്തങ്ങാ – വന്‍പയര്‍ മിശ്രിതവുമായി ചേര്‍ത്തിളക്കി ഒന്ന് ചൂടായി ( തിളക്കരുത് ) വരുമ്പോളേക്കും തീ അണച്ച്, വാങ്ങി വെക്കുക. ഉപ്പു ക്രമീകരിക്കുക.
Step 5
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോള്‍, വറ്റല്‍ മുളകും വേപ്പിലയും ഇട്ട് മൂപ്പിക്കുക.
Step 6
തിരുമ്മിയ തേങ്ങ ചേര്‍ത്ത് ഇളം ചുവപ്പ് നിറം വരുമ്പോള്‍ കോരി കറിയില്‍ ചേര്‍ക്കുക. തേങ്ങ മൂത്ത് മണം വരുന്നത് കൊണ്ടാണ് എരിശ്ശേരിക്ക് രുചി കൂടുന്നത്. ചൂടോടെ കഴിക്കുക.
Step 7
രുചിയുള്ള മത്തങ്ങാ എരിശ്ശേരി റെഡി .