Parippu Vada പരിപ്പുവട – Snack Recipe in Malayalam
2015-11-07- Cuisine: Kerala, കേരളം
- Course: Kerala Snacks, Snacks, നാലുമണി പലഹാരം
- Skill Level: Moderate
- Add to favorites
- Yield: 250 gm
- Servings: 5
- Prep Time: 2:00 h
- Cook Time: 10m
- Ready In: 2:10 h
Average Member Rating
(4.5 / 5)
4 People rated this recipe
Related Recipes:
Parippu Vada പരിപ്പുവട – Snack Recipe in Malayalam
കേരളീയർക്ക് വളരെ പരിചിതമായ പദപ്രയോഗമാണ് പരിപ്പുവടയും കട്ടന്‍ചായയും. മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…
Parippu Vada Recipe in English
Ingredients
- തുവരപരിപ്പ് - ഒരു കപ്പ്
- സവാള - 1 എണ്ണം (അരിഞ്ഞത്)
- പച്ചമുളക് - 1 ടേബിൾ സ്പൂണ്‍ (അരിഞ്ഞത്)
- ഇഞ്ചി - ഒരു ടീസ്‌പൂണ്‍ (അരിഞ്ഞത്)
- കറിവേപ്പില - ആവശ്യത്തിന് (അരിഞ്ഞത്)
- വെളിച്ചെണ്ണ - 2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
Method
Step 1
തുവരപരിപ്പ് നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം, വെള്ളം ഇല്ലാതെ തരുതരുപ്പായി അരയ്‌ക്കുക
Step 2
ഒരു പാത്രത്തില്‍, അരച്ച പരിപ്പ്, പച്ചമുളക്, ഇഞ്ചി, സവാള. കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
Step 3
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, അരച്ച കൂട്ടിൽ നിന്നും ഒരു ഉരുള എടുത്തു കൈപ്പത്തിയിൽ വെച്ച് അമർത്തി വട പരുവപെടുത്തി എണ്ണയിലിടുക.
Step 4
ഇരു വശവും നന്നായി പൊരിഞ്ഞു, ചുവന്ന നിറമാകുമ്പോള്‍ കോരുക.
Step 5
രുചിയുള്ള ചൂടൻ പരിപ്പുവട റെഡി.