Sukhiyan ചെറുപയര്‍ സുഹിയൻ – Snack Recipe in Malayalam
2015-12-18- Cuisine: Kerala, കേരളം
- Course: Kerala Snacks, Snacks, നാലുമണി പലഹാരം
- Skill Level: Moderate
-
Add to favorites
- Yield: 6
- Servings: 3
- Prep Time: 10m
- Cook Time: 10m
- Ready In: 20m
Average Member Rating
(3.3 / 5)
3 People rated this recipe
Related Recipes:
Sukhiyan ചെറുപയര്‍ സുഹിയൻ – Snack Recipe in Malayalam

Sukhiyan Recipe
കേരളീയർക്ക് ഏറെ സുപരിചിതമായ നാലുമണി
പലഹാരമാണ് സുഹിയൻ. വളരെ രുചികരവും
ആരോഗ്യകരവുമായ പലഹാരമാണിത്.
ചെറുപയര്‍ ഉപയോഗിച്ചാണ് സുഹിയൻ
ഉണ്ടാക്കുന്നത്. സ്വാദിഷ്ടമായ ചെറുപയര്‍ സുഹിയൻ
എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…
Ingredients
- ചെറുപയർ - 2 കപ്പ്
- ശർക്കര - 1 1/2 കപ്പ്
- തേങ്ങ - 1/2 കപ്പ്
- ഏലക്ക പൊടി - ഒരു നുള്ള്
- മൈദ - 1 കപ്പ്
- മഞ്ഞള്‍ പൊടി - 1 നുള്ള്
- വെള്ളം - 2 1/2 കപ്പ്
- വെളിച്ചെണ്ണ - 3 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - ഒരു സ്പൂണ്‍
Method
Step 1
ചെറുപയർ കുറച്ചു ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പൊടി, വെള്ളം 2 കപ്പ് ഒഴിച്ച് നന്നായി വേവിച്ചു എടുക്കുക.
Step 2
ശർക്കര 1/4 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക.
Step 3
ഒരു പാനിൽ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് വേവിച്ച ചെറുപയർ, തേങ്ങ ചിരവിയത്, ഏലക്ക പൊടിച്ചത്, ശർക്കര പാനി എന്നിവ ഇട്ടു വഴറ്റുക.
Step 4
എല്ലാം കൂടി പാനിൽ നിന്ന് വിട്ടു വരുന്ന പാകത്തിന് വാങ്ങി തണുക്കാൻ വെക്കുക. തണുക്കുമ്പോൾ ചെറിയ ഉരുള ആക്കി വെക്കുക.
Step 5
മൈദാ, 1/4 കപ്പ് വെള്ളം, കുറച്ചു ഉപ്പ് എന്നിവ മിക്സ് ചെയ്തു ഒരു ബാറ്റെർ തയ്യാറാക്കി വെക്കുക.
Step 6
ഒരു പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് തിളക്കുമ്പോൾ, തയ്യാറാക്കി വച്ച ചെറുപയർ ഉരുളകൾ ബാറ്റെറിൽ മുക്കി എണ്ണയിൽ ഇട്ടു വറുത്തു കോരുക.
Step 7
രുചിയുള്ള ചെറുപയര്‍ സുഹിയൻ റെഡി.