Carrot Beans Thoran Recipe കാരറ്റ് ബീൻസ് തോരൻ – Thoran Recipe in Malayalam
2016-09-02- Cuisine: Kerala, കേരളം
- Course: Side Dish
- Skill Level: Beginner
- Add to favorites
- Yield: 250
- Servings: 3
- Prep Time: 10m
- Cook Time: 10m
- Ready In: 20m
Average Member Rating
(5 / 5)
1 People rated this recipe
Related Recipes:
Carrot Beans Thoran Recipe കാരറ്റ് ബീൻസ് തോരൻ – Thoran Recipe in Malayalam
കാരറ്റ് ബീൻസ് തോരൻ വളരെ രുചിയുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. രുചിയുള്ള തനി നാടൻ തോരൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Click here for the recipe in English
[stray-random sequence=true timer=4]
Ingredients
- ബീന്‍സ് – കാല്‍ കിലോ
- കാരറ്റ് – ഒരെണ്ണം
- പച്ചമുളക് – അഞ്ച് എണ്ണം
- തേങ്ങ – അര മുറി
- വെള്ളം – 4 ടീ സ്പൂണ്‍
- വറ്റല്‍ മുളക് – രണ്ട് എണ്ണം
- കടുക് – ഒരു ടീ സ്പൂണ്‍
- കറി വേപ്പില – ഒരു തണ്ട്
- വെളിച്ചെണ്ണ – രണ്ട് ടീ സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍
Method
Step 1
ബീന്‍സും കാരറ്റും കഴുകി വൃത്തിയാക്കുക.
Step 2
ബീന്‍സും കാരറ്റും പച്ചമുളകും ചെറുതായി കൊത്തി അരിയുക. അതിനുശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
Step 3
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും വറക്കുക.
Step 4
കടുക് പൊട്ടുമ്പോള്‍ അതിലേക്കു ബീന്‍സിന്‍റെ കൂട്ട് ചേര്‍ത്ത്, 4 ടീ സ്പൂണ്‍ വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. ഇടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. വെള്ളം വറ്റുമ്പോള്‍ കറി വേപ്പിലയിട്ട് തീ അണക്കുക.
Step 5
രുചിയുള്ള കാരറ്റ് ബീൻസ് തോരൻ റെഡി.