Chicken Korma ചിക്കൻ കുറുമ – Curry Recipe in Malayalam
2016-01-18- Cuisine: Indian
- Course: Curry, കൂട്ടാന്‍
- Skill Level: Moderate
- Add to favorites
- Yield: 1 kg
- Servings: 5
- Prep Time: 15m
- Cook Time: 15m
- Ready In: 30m
Average Member Rating
(5 / 5)
1 People rated this recipe
Related Recipes:
Chicken Korma ചിക്കൻ കുറുമ – Curry Recipe in Malayalam
വളരെ സ്വാദിഷ്ടവും, പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് ചിക്കൻ കുറുമ. ടൊമാറ്റോ റൈസ്, ലമണ്‍ റൈസ്, ഗീ റൈസ് തുടങ്ങിയവയുടെ കൂടെ കഴിക്കാവുന്നതാണ്. ചിക്കൻ കുറുമ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
കൊതിയൂറുന്ന മറ്റു ചിക്കൻ വിഭവങ്ങൾ…
Chicken Korma Recipe in English
Ingredients
- കോഴി ഇറച്ചി - 1 കിലോ
- സവാള - 4 എണ്ണം (അരിഞ്ഞത്)
- ഇഞ്ചി - ഒരു സ്പൂൺ ( പേസ്റ്റാക്കിയത് )
- വെളുത്തുള്ളി - ഒരു സ്പൂൺ ( പേസ്റ്റാക്കിയത് )
- മഞ്ഞൾ പൊടി - ഒരു നുള്ള്
- പച്ചമുളക് - 10 എണ്ണം ( പേസ്റ്റാക്കിയത് )
- ചെറിയുള്ളി ചതച്ചത് - 3 സ്പൂൺ
- ഉരുളക്കിഴങ്ങ് - 3 എണ്ണം വേവിച്ചത്
- തക്കാളി - 2 എണ്ണം
- കുരുമുളക് പൊടി ( വൈറ്റ് ) - 2 സ്പൂൺ
- ഗരം മസാല - ഒന്നര സ്പൂൺ
- തേങ്ങാപാൽ - 1 തേങ്ങയുടെത്
- തൈര് - 2 സ്പൂൺ
- വെളിച്ചണ്ണ - ആവശ്യത്തിന്
- മല്ലിയില - 2 സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ബദാം / അണ്ടിപ്പരിപ്പ് - 10 എണ്ണം
- ഡാൾഡ - 1സ്പൂൺ
Method
Step 1
കോഴി ഇറച്ചി കഴുകി വെക്കണം.
Step 2
ഒരു പാത്രത്തിൽ 4 സ്പൂൺ വെളിച്ചണ്ണ ഒഴിച്ച് ചൂടാവുമ്പോൾ സവാള അരിഞ്ഞത്, അരച്ച് വെച്ച വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ഇട്ട് വഴറ്റുക. എന്നിട്ട് തക്കാളി അരിഞ്ഞ് ഇട്ട് വഴറ്റണം. വഴന്നു വരുമ്പോൾ കുരുമുളക് പൊടിയും ഗരം മസാല പൊടിയും ചേർത്ത് ഇളക്കുക.
Step 3
ഇതിലേക്ക് ഉപ്പും, തൈരും, കോഴി ഇറച്ചിയും ചേർത്ത് നന്നായി ഇളക്കി മൂടിവെച്ച് വേവിക്കണം.
Step 4
ഇതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ചതും തേങ്ങാ പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ബദാം / അണ്ടിപ്പരിപ്പ് പത്ത് എണ്ണം ചുട് വെള്ളത്തിൽ കുതിർത്തി തൊലി കളഞ്ഞ് അരച്ച് പേസ്റ്റാക്കി ഇതിലേക്ക് ഒഴിക്കുക.
Step 5
ഒരു പാനിൽ കുറച്ച് ഡാൾഡ ഒഴിച്ച് ചെറിയുള്ളി ചുവപ്പിച്ച് ഒരു നുള്ള് ഗരം മസാലയും, മഞ്ഞൾ പൊടിയും, കുരുമുളക്‌പൊടിയും മല്ലിയിലയും ഇട്ട് ഇളക്കി ചിക്കൻ കറിയിലേക്ക് ഒഴിക്കുക. ഒന്നു തിളക്കുന്നത് വരെ വേവിക്കണം.
Step 6
രുചിയൂറും ചിക്കൻ കുറുമ റെഡി.