Loader
<

Mambazha Pulissery Recipe – മാമ്പഴ പുളിശ്ശേരി – Curry Recipe in Malayalam

2016-08-22
  • Yield: 300
  • Servings: 3
  • Prep Time: 10m
  • Cook Time: 15m
  • Ready In: 25m
Average Member Rating

forkforkforkforkfork (5 / 5)

5 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Mambazha Pulissery Recipe – മാമ്പഴ പുളിശ്ശേരി – Curry Recipe in Malayalam

Mambazha Pulissery Recipe

Mambazha Pulissery Recipe

മാമ്പഴ പുളിശ്ശേരി വളരെ രുചിയുള്ള ഒരു കറിയാണ്. കേരളീയർക്ക്
ഏറെ സുപരിചിതമായ ഒരു കറിയാണ് മാമ്പഴ പുളിശ്ശേരി.
മാങ്ങയും തൈരും തേങ്ങയും ഉപയോഗിച്ചാണ് ഈ കറി ഉണ്ടാക്കുന്നത്.

ഓണത്തിനാണ് മാമ്പഴ പുളിശ്ശേരി കൂടുതലായി ഉണ്ടാക്കുന്നത്.
രുചിയുള്ള മാമ്പഴ പുളിശ്ശേരി എങ്ങനെ
ഉണ്ടാക്കാമെന്ന് നോക്കാം.

കൊതിയൂറുന്ന മറ്റു ഓണവിഭവങ്ങൾ…

Click here for recipe in English

Ingredients

  • പഴുത്ത മാങ്ങ - 5 എണ്ണം
  • തേങ്ങ തിരുമ്മിയത്‌ - 1 മുറി തേങ്ങ
  • മുളക് പൊടി - ഒരു ടീ സ്പൂണ്‍
  • മഞ്ഞള്‍ പൊടി - അര ടീ സ്പൂണ്‍
  • തൈര് - 200 മില്ലി
  • ജീരകം - ഒരു നുള്ള്
  • കറി വേപ്പില - ഒരു തണ്ട്
  • വെള്ളം - 150 മില്ലി
  • ഉപ്പ് - പാകത്തിന്
  • താളിക്കാന്‍ : - കടുക് - അര ടീ സ്പൂണ്‍
  • വറ്റല്‍ മുളക് - 3 എണ്ണം
  • ഉലുവ - ഒരു നുള്ള്
  • കറി വേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - 3 ടീ സ്പൂണ്‍

Method

Step 1

ഒരു പാത്രത്തിൽ പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക.

Step 2

തേങ്ങ ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

Step 3

മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കിയതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക. തിളക്കാന്‍ അനുവദിക്കരുത്. നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക.

Step 4

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ, വറ്റല്‍ മുളക് എന്നിവ വറുത്തു കറിയില്‍ ചേര്‍ക്കുക.

Step 5

മാമ്പഴ പുളിശ്ശേരി തയ്യാറായി .

Leave a Reply