Loader
<

Neyyappam നെയ്യപ്പം – snack recipe in Malayalam

2015-10-30
  • Yield: 10 nos
  • Servings: 5
  • Prep Time: 5:30 h
  • Cook Time: 30m
  • Ready In: 6:00 h
Average Member Rating

forkforkforkforkfork (4.8 / 5)

4.8 5 4
Rate this recipe

fork fork fork fork fork

4 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe

  • Duck Curry with Coconut Milk

    Duck Curry with Coconut Milk – Tharavu pal curry

  • Christmas Plum Cake Recipe -Alcohol Free Version

  • Grape wine recipe | Christmas wine recipe

    Grape wine recipe | Christmas wine recipe

  • Steamed Rice Cake

    Vattayappam – Steamed Rice Cake – Nalumani Palaharam


Neyyappam snack recipe in Malayalam 

Neyyappam നെയ്യപ്പം recipe in Malayalam

Neyyappam നെയ്യപ്പം

കേരളീയർക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണപദാർത്ഥമാണ് നെയ്യപ്പം. വളരെ രുചികരമായ ഈ നാല് മണി പലഹാരം മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്നു. കൊതിയൂറുന്ന നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Also enjoy Neyyappam news and song :-):

AyyappanTamma Neyyappam chutta news

AyyappanTamma Neyyappam chutta song

രുചികരമായ മറ്റു നാല് മണി പലഹാരങ്ങൾ…

Neyyappam recipe in English

Ingredients

  • പച്ചരി - 3 കപ്പ്
  • മൈദ - 2 ടേബിൾ സ്പൂണ്‍
  • പാളയംകോടന്‍ പഴം - 2 എണ്ണം
  • തേങ്ങാകൊത്ത് - 1/2 കപ്പ്
  • സോഡാ പൊടി - 1/4 ടീസ്പൂണ്‍
  • ശർക്കര - 1/2 കിലോ
  • എള്ള്‌ - ഒരു ടീസ്പൂണ്‍
  • ഏലക്ക - 2 എണ്ണം പൊടിച്ചത്
  • വെള്ളം - 2 കപ്പ്
  • നെയ്യ് - 3 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - 4 കപ്പ്
  • ഉപ്പ് - 1 നുള്ള്

Method

Step 1

പച്ചരി‌ 5 മണിക്കൂർ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം ഊററി വെച്ച് പുട്ട് പൊടിയുടെ രൂപത്തില്‍ പൊടിക്കുക.

Step 2

ശർക്കര 2 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക.

Step 3

ഒരു പാത്രത്തില്‍ അരിപ്പൊടി, ശർക്കര പാനി, തേങ്ങാകൊത്ത്, എള്ള്‌, സോഡാ പൊടി, നെയ്യ്, ഉപ്പ്, പാളയംകോടന്‍ പഴം, ഏലക്ക പൊടിച്ചത്, മൈദ എന്നിവ ചേര്‍ത്തു നന്നായി കുഴക്കുക. നാലു മണിക്കൂർ അടച്ചു വെയ്ക്കുക

Step 4

മാവ് ഇഡലി മാവിൻറെ അയവിൽ ആയിരിക്കണം, വെള്ളം കൂടി പോകരുത്.

Step 5

ഇടത്തരം തീയില്‍ നല്ല കുഴിവുള്ള ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളക്കുമ്പോൾ, കൂട്ട് ഇളക്കി ഒരു തവി മാവ് ഒഴിക്കുക. ചെറു തീയിൽ വേണം വറുക്കാൻ അല്ലെങ്കിൽ അകം വെന്തു കിട്ടില്ല.

Step 6

നന്നായി പൊങ്ങി വന്ന് അല്പം കഴിയുമ്പോള്‍ അപ്പം തിരിച്ചിടണം. ചുവന്ന നിറമാകുമ്പോള്‍ കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കാം.

Leave a Reply