Olan Recipe ഓലന്‍ – Curry Recipe in Malayalam
2016-08-29- Yield : 500
- Servings : 3
- Prep Time : 10m
- Cook Time : 15m
- Ready In : 25m
Olan Recipe ഓലന്‍ – Curry Recipe in Malayalam
ഓലന്‍ വളരെ രുചിയുള്ളതും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണ്. കുമ്പളങ്ങ വന്‍പയര്‍ ഓലന്‍ ഒരു പ്രധാന ഓണവിഭവമാണ്. കേരളീയർക്ക് ഏറെ സുപരിചിതമായ ഒരു കറിയാണ് ഓലന്‍.
രുചിയുള്ള തനി നാടൻ ഓലന്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
Click here for the recipe in English
Ingredients
- കുമ്പളങ്ങ - അര കിലോ ( കനം കുറച്ചു അരിഞ്ഞത് )
- വന്‍ പയര്‍ - 150 ഗ്രാം ( പുഴുങ്ങിയത് )
- പച്ചമുളക് - അഞ്ച് എണ്ണം
- ജീരകം - കാല്‍ ടീ സ്പൂണ്‍
- ചുമന്നുള്ളി - എട്ട് അല്ലി
- തേങ്ങാപ്പാല്‍ - അര മുറി തേങ്ങയുടെ
- കറിവേപ്പില - ഒരു തണ്ട്
- വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
- വെള്ളം - 200 മില്ലി
- ഉപ്പ് - പാകത്തിന്
Method
Step 1
വന്‍പയര്‍ 100 മില്ലി വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.
Step 2
കുമ്പളങ്ങ കഴുകി വൃത്തിയാക്കുക. വൃത്തിയാക്കിയ കുമ്പളങ്ങ കഷ്ണങ്ങൾ ജീരകവും, ആവശ്യമായ ഉപ്പും, 100 മില്ലി വെള്ളവും, പച്ചമുളകും, ചുമന്നുള്ളിയും, കറിവേപ്പിലയും ഇട്ട് വേവിക്കുക.
Step 3
വെള്ളം വറ്റിയാല്‍ ഉടനെ തേങ്ങാപ്പാലും വേവിച്ച പയറും ചേര്‍ക്കണം. തീ ക്രമീകരിച്ച ശേഷം വെളിച്ചെണ്ണ ചേര്‍ക്കുക. തേങ്ങാപ്പാല്‍ ചേർത്ത ശേഷം തിളക്കരുത്. ആവി വരുമ്പോള്‍ വാങ്ങി വെക്കുക.
Step 4
രുചിയുള്ള ഓലന്‍ റെഡി.
Average Member Rating
(2.3 / 5)
4 people rated this recipe
14,729
Related Recipes:
Recent Recipes
-
Moringa leaves egg thoran recipe...
Moringa leaves egg thoran recipe...
-
Chicken Drumsticks Fry Recipe –...
Chicken Drumsticks Fry Recipe –...
-
Healthy Egg with Banana Snack...
Healthy Egg with Banana Snack...
-
Egg yippee masala recipe Malayalam
Egg yippee masala recipe Malayalam...
-
Egg snack Recipe Malayalam
Egg snack Recipe Malayalam We...