<

Pavakka Kichadi Recipe പാവയ്ക്ക കിച്ചടി – Curry Recipe in Malayalam

2016-09-29
  • Yield: 300 gm
  • Servings: 5
  • Prep Time: 10m
  • Cook Time: 20m
  • Ready In: 30m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe


Pavakka Kichadi Recipe പാവയ്ക്ക കിച്ചടി – 

Curry Recipe in Malayalam

Pavakka Kichadi

Bitter Gourd Kichadi

പാവയ്ക്ക കിച്ചടി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ വിഭവമാണ്. ഇത് വളരെ രുചിയുള്ളതും പെട്ടെന്ന് ഉണ്ടാക്കാവുന്ന കറിയാണ്.

കേരളീയർക്ക് ഏറെ സുപരിചിതമായ ഒരു കറിയാണ് പാവയ്ക്ക കിച്ചടി. ഓണത്തിനാണ് പാവയ്ക്ക കിച്ചടി കൂടുതലായി ഉണ്ടാക്കുന്നത്.

Click here for other onam special recipes

[stray-random sequence=true timer=4]

Ingredients

  • പാവയ്ക്ക - 4 എണ്ണം ( നീളത്തിൽ കനം കുറച്ചരിഞ്ഞത് )
  • പച്ചമുളക് - 6 എണ്ണം
  • തേങ്ങ - ഒരു മുറി
  • തൈര് - 3 കപ്പ്‌ ( 300 മില്ലി )
  • കടുക് - ഒന്നര ടീസ്പൂണ്‍
  • വറ്റൽമുളക് - 3 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • വെളിച്ചെണ്ണ - 4 ടീസ്പൂണ്‍
  • ഉപ്പ് - പാകത്തിന്

Method

Step 1

പാവയ്ക്ക കഴുകി വൃത്തിയാക്കി നീളത്തിൽ കനം കുറച്ചു അരിയുക.

Step 2

ഒരു മുറി തേങ്ങ, 2 കപ്പ്‌ തൈര്, ഒരു ടീസ്പൂണ്‍ കടുക് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.

Step 3

ഒരു പാനില്‍ 3 ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി പാവയ്ക്ക, പച്ചമുളക്, കുറച്ച് കറിവേപ്പില എന്നിവ എണ്ണയിൽ നല്ല ബ്രൌൺ നിറമാകുന്നതു വരെ വറുത്തു കോരുക.

Step 4

വറുത്തു വച്ച പാവക്കയിൽ തേങ്ങ അരച്ച കൂട്ട്, ആവശ്യത്തിനു ഉപ്പ്, 1 കപ്പ്‌ തൈര് എന്നിവ ചേര്‍ത്ത് ഇളക്കുക. 5 മിനിറ്റ് ചെറു തീയിൽ വേവിക്കുക.

Step 5

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും, വറ്റൽ മുളകും, കറിവേപ്പിലയും വറുത്തു കിച്ചടിയിലേക്കു ഇട്ടു താളിക്കുക. തീ അണക്കുക.

Step 6

രുചിയുള്ള പാവയ്ക്ക കിച്ചടി റെഡി.

Leave a Reply