Savala Vada Recipe / Onion vada സവാള വട – Snack Recipe in Malayalam
2016-03-10- Cuisine: Kerala, കേരളം
- Course: Kerala Snacks, Snacks, നാലുമണി പലഹാരം
- Skill Level: Moderate
- Add to favorites
- Yield: 10
- Servings: 2
- Prep Time: 10m
- Cook Time: 10m
- Ready In: 20m
Average Member Rating
(5 / 5)
2 People rated this recipe
Related Recipes:
Savala Vada Recipe / Onion vada സവാള വട – Snack Recipe in Malayalam
കേരളീയർക്ക് വളരെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സവാള വട. ഇതു വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരമാണ്. സവാള വട വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ
Savala Vada Recipe Recipe in English
Ingredients
- സവാള - 3 എണ്ണം (അരിഞ്ഞത്)
- ഇഞ്ചി - 2 ഇഞ്ച് ചെറിയ കഷണം (അരിഞ്ഞത്)
- പച്ചമുളക് - 3 എണ്ണം (അരിഞ്ഞത്)
- കടല മാവ് - 2 കപ്പ്
- അരിപൊടി - 2 ടീസ്പൂൺ
- കറിവേപ്പില - ഒരു തണ്ട് (അരിഞ്ഞത്)
- വെള്ളം - 1 കപ്പ്
- വെളിച്ചെണ്ണ - 2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
Method
Step 1
ഒരു പാത്രത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയും കടല മാവ്, അരിപൊടി, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക.
Step 2
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, ഓരോ സ്പൂണ്‍ മാവ് വീതം എടുത്തു എണ്ണയിലിടുക.
Step 3
ഇരു വശവും നന്നായി പൊരിഞ്ഞു, ചുവന്ന നിറമാകുമ്പോള്‍ കോരുക.
Step 4
രുചിയുള്ള ചൂടൻ സവാള വട റെഡി.