<

Goan Mackerel Fish Curry ഗോവൻ അയല മീൻ കറി – Curry Recipe in Malayalam

2015-11-25
  • Yield: 800gm
  • Servings: 5
  • Prep Time: 15m
  • Cook Time: 15m
  • Ready In: 30m
Average Member Rating

forkforkforkforkfork (5 / 5)

5 5 1
Rate this recipe

fork fork fork fork fork

1 People rated this recipe

Related Recipes:
  • Vindaloo - Beef vindaloo recipe | Spicy curry recipe

    Vindaloo – Beef vindaloo recipe | Spicy curry recipe


Goan Mackerel Fish Curry ഗോവൻ അയല മീൻ കറി – Curry Recipe in Malayalam

Goan Mackerel Fish Curry

Goan Mackerel Fish Curry

വളരെ വ്യത്യസ്തവും രുചികരവുമായ വിഭവമാണ് ഗോവൻ അയല മീൻ കറി. വെണ്ടക്ക ചേർത്താണ് ഗോവൻ അയല മീൻ കറി തയ്യാറാക്കുന്നത്. അരമണിക്കൂറിനുള്ളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മീൻ കറിയാണിത്.

ഇന്ത്യയിൽ വളരെ സുലഭമായി ലഭിക്കുന്ന മീനാണ് അയല. ഒമേഗ-3 ഫാറ്റി ആസിഡ് ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഹൃദയ രോഗങ്ങളെ ചെറുത്തു നിർത്താൻ ഇത് സഹായിക്കുന്നു.

കൊതിയൂറുന്ന മറ്റു മീൻ വിഭവങ്ങൾ…

Ayala song 🙂

Ingredients

  • അയല മീൻ - 800 ഗ്രാം
  • പച്ചമുളക് - 3 എണ്ണം
  • സവാള - 2 എണ്ണം (അരിഞ്ഞത്)
  • കാശ്മീരി മുളക് - 8 എണ്ണം
  • തക്കാളി - 1 എണ്ണം
  • മഞ്ഞൾപൊടി - 3/4 ടീസ്പൂണ്‍
  • മല്ലിപൊടി - 3 ടീസ്പൂണ്‍
  • ജീരകപൊടി - 1 ടീസ്പൂണ്‍
  • വെളുത്തുള്ളി - 1 1/2 ടീസ്പൂണ്‍ (അരിഞ്ഞത്)
  • വാളൻപുളി പിഴിഞ്ഞത് - 1 1/2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - 4 ടേബിൾ സ്പൂണ്‍
  • വെണ്ടക്ക - 5 എണ്ണം (കഷ്ണങ്ങൾ ആക്കിയത്)
  • നാരങ്ങാനീര് - 1 പകുതി
  • തേങ്ങ - 100 ഗ്രാം
  • മല്ലിയില - കുറച്ച്
  • ഉപ്പ് - ആവശ്യത്തിന്‌
  • വെള്ളം - 4 കപ്പ്

Method

Step 1

മീൻ വൃത്തിയായി കഴുകി കഷ്ണങ്ങൾ ആക്കുക.

Step 2

മീനിൽ നാരങ്ങാനീര്, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി 5 മിനിറ്റ് വെക്കുക.

Step 3

1 കപ്പ് വെളളത്തിൽ കാശ്മീരി മുളക് ഇട്ട് 10 മിനിറ്റ് വെക്കുക. ഈ വെള്ളം അരിച്ചു വെക്കുക.

Step 4

അരിച്ചുവെച്ച വെള്ളം, തേങ്ങ, മല്ലിപൊടി, 1 സവാള, ജീരകം, വാളൻപുളി പിഴിഞ്ഞത് 1 ടീസ്പൂണ്‍, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി അരക്കുക.

Step 5

ഒരു മൺചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, 1 സവാള അരിഞ്ഞത് ചേര്‍ക്കുക. ഇളം ബ്രൌണ്‍ നിറം ആകുമ്പോൾ അതിലേക്ക് അരപ്പ് ചേർത്ത് 5 മിനിറ്റ് ചെറു തീയിൽ വച്ച് വഴറ്റുക.

Step 6

ഇതിലേക്ക് പച്ചമുളക് രണ്ടായി കീറിയത്, വെണ്ടക്ക, വാളൻപുളി പിഴിഞ്ഞത്, തക്കാളി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു തിള വരുമ്പോൾ മീൻ കഷ്ണങ്ങൾ ചേർക്കുക.

Step 7

തിളച്ചു ഒരു 3 മിനിറ്റ് കഴിഞ്ഞാൽ തീ കുറച്ചു, ചട്ടി അടച്ചു വെച്ച് വേവിക്കുക. ചാറു വറ്റി കറി കുറുകി വരുമ്പോൾ ഉപ്പ്, പുളി എന്നിവ പാകത്തിനുണ്ടോ എന്ന് രുചിച്ചു നോക്കുക.

Step 8

മല്ലിയില ചേർത്ത് ഓഫ്‌ ചെയ്യാം.

Step 9

രുചിയുള്ള ഗോവൻ മീൻ കറി തയ്യാർ.

Leave a Reply