Uzhunnu Vada ഉഴുന്ന് വട – Snack Recipe in Malayalam
2015-11-13- Cuisine: Kerala, കേരളം
- Course: Kerala Snacks, Snacks, നാലുമണി പലഹാരം
- Skill Level: Moderate
- Add to favorites
- Yield: 10
- Servings: 4
- Prep Time: 5:00 h
- Cook Time: 5m
- Ready In: 5:05 h
Average Member Rating
(2.5 / 5)
3 People rated this recipe
Related Recipes:
Uzhunnu Vada ഉഴുന്ന് വട – Snack Recipe in Malayalam
കേരളത്തിൽ വളരെ പ്രചാരമേറിയ ഒരു വിഭവമാണ് ഉഴുന്ന് വട. സാമ്പാറും തേങ്ങ ചട്ട്ണിയും കൂട്ടി നല്ല ചൂടൻ ഉഴുന്നു വട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. രുചിയുള്ള ഉഴുന്ന് വട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…
Uzhunnu Vada Recipe in English
Enjoy Vada song 🙂
Ingredients
- ഉഴുന്ന് - 2 കപ്പ്
- സവാള - 1 എണ്ണം
- ഇഞ്ചി - ഒരു ടീസ്‌പൂണ്‍ (അരിഞ്ഞത്)
- കറിവേപ്പില - ആവശ്യത്തിന് (അരിഞ്ഞത്)
- കുരുമുളക് - 1 ടേബിൾ സ്പൂണ്‍
- സോഡാ പൊടി - 1/4 ടീസ്‌പൂണ്‍
- പച്ചമുളക് - 5 എണ്ണം (അരിഞ്ഞത്)
- വെളിച്ചെണ്ണ - 3 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
Method
Step 1
ഉഴുന്ന് കഴുകി 5 മണിക്കൂർ വെള്ളത്തിൽ കുതിരാനിടണം.
Step 2
5 മണിക്കൂർ കഴിഞ്ഞ്, വെള്ളം ഇല്ലാതെ കുറച്ച് വീതം മിക്സിയിൽ ഇട്ട് അരച്ച് എടുക്കണം.
Step 3
ഒരു പാത്രത്തില്‍, അരച്ച ഉഴുന്ന്, പച്ചമുളക്, ഇഞ്ചി, സവാള, സോഡാ പൊടി, കുരുമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.
Step 4
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, കയ്യിൽ അല്പം വെള്ളം പുരട്ടി, കുറച്ച് മാവ് എടുത്ത് നടുവിൽ തുളയിട്ട് വട പരുവപെടുത്തി എണ്ണയിലിടുക.
Step 5
ഇരു വശവും നന്നായി പൊരിഞ്ഞു, ചുവന്ന നിറമാകുമ്പോള്‍ കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കാം.
Step 6
രുചിയുള്ള ചൂടൻ ഉഴുന്ന് വട റെഡി.